Ramayana image raman and laxmana

ബുദ്ധമതത്തിന്റെ ആവിർഭാവ ശേഷം ഉണ്ടായ കേവലം ഒരു കൃതിയല്ലേ രാമായണം? സീതാ ദേവിയെ കാട്ടിൽ തള്ളിയ ക്രൂരമായ പ്രവൃത്തി ശ്രീരാമൻ ചെയ്തില്ലേ? ബാലീ വധം ശംബൂക വധം ഇവയെല്ലാം നീതികരിക്കാവുന്ന ധർമപ്രവർത്തികൾ ആയിട്ടു കണക്കാക്കാമോ? രാമൻ മൃഗത്തെ കൊന്നു മാംസം ഭക്ഷിച്ചില്ലേ?ശ്രീഹനുമാനും മറ്റു വാനരൻമാരും കുരങ്ങൻമാർ ആണോ? അങ്ങനെ മങ്കി ഗോഡ് ഉള്ള ഒരു ധർമമാണോ ഹൈന്ദവ ധർമം?ശൂർപ്പണഖ എന്ന സ്ത്രീയോട് രാമലക്ഷ്മണൻമാർ ചെയ്തത് ഉചിതമോ? രാവണൻ ശ്രേഷ്ഠനായ ആരാധ്യ കഥാപാത്രം അല്ലെ?

എന്നെല്ലാമുള്ള അനേകം ചോദ്യങ്ങൾക്ക്‌ വാല്മീകി രാമായണം അടിസ്ഥാനമാക്കി റഫറൻസ് സഹിതം വിശദമായി ഉത്തരം നൽകുന്ന ഒരു ഗ്രന്ഥം ആചാര്യശ്രീ രാജേഷ് എന്ന വേദപണ്ഡിതൻ രചിചിരിക്കുന്നു.

രാമായണത്തിലെ നീതി ശാസ്ത്രം,സാംസ്‌കാരിക പദ്ധതി, നാഗരികത, രാഷ്ട്രതന്ത്രവും ഭരണവ്യവസ്ഥയും, പ്രകൃതി വർണ്ണനയിലൂടെ അന്നത്തെ ഭാഷാ സാഹിത്യവും ഭൂമിശാസ്ത്രപരമായ അറിവുകളും, വൈദിക സംസ്കൃതിയും എല്ലാം സമഗ്രമായി ചർച്ച ചെയ്യുന്ന ഈ ഗ്രന്ഥം ഭാരതം എന്ന രാഷ്ട്രത്തെ നിർമിച്ച സനാതന ധർമത്തെ ഇന്നത്തെ ആളുകൾക്ക്‌ വാല്മീകി രാമായണത്തിന്റെ പശ്ചാത്തലത്തിൽ തിരിച്ചറിയാനായി ഉപകരിക്കുന്നു.

രാമായണത്തിന്റെ ഹൃദയം രാമന്റെയും എന്ന ഗ്രന്ഥം അനുവാചകന്റെ ഹൃദയത്തിൽ തൊടുന്ന ഒരു ഗ്രന്ഥമാണ്. ഞാൻ ആദ്യമേ ഗ്രന്ഥം ഒരു ഓട്ടപ്രദക്ഷിണം വെച്ചു. ഇന്ന് ഇരുത്തി ഒന്നും കൂടി ഒരു വായനയ്ക്ക് തുടക്കം കുറിച്ചു.

കുട്ടികളിൽ വായനാ ശീലം വളർത്തുവാൻ, പ്രായമായവർക്ക്‌ നഷ്ടപ്പെട്ടു പോയ ഗ്രന്ഥവായന വീണ്ടെടുക്കുവാൻ ആചാര്യശ്രീ ഗ്രന്ഥങ്ങൾ തീർത്തും അനുയോജ്യമാണ്. വായനയുടെ രസത്തിന് ഒപ്പം സാംസ്‌കാരികമായ സാമൂഹികമായ രാഷ്ട്രത്തെ സംബന്ധിക്കുന്ന നമ്മെ അടിമുടി പരിഷ്ക്കരിക്കുന്നവായാണ് അദ്ദേഹം രചിച്ച ഓരോ ഗ്രന്ഥങ്ങളും.

രാമായണത്തെ സംബന്ധിച്ചുള്ള ഈ പുതിയ ഗ്രന്ഥമാകട്ടെ സഹസ്രാബ്ദങ്ങൾക്കും മുൻപേയുള്ള രാമായണത്തെ പ്രതി ഇന്ന് നിലനിലക്കുന്ന എല്ലാ ആരോപണങ്ങൾക്കും സംശയങ്ങൾക്കുമുള്ള ഉത്തരമാണ്. നമ്മുടെ മനസ്സിലെ മാലിന്യങ്ങൾ അകറ്റി സംശുദ്ധീകരിച്ചുകൊണ്ട് യഥാതഥമായ രാമായണമൂല്യങ്ങളെ നമ്മളിൽ സന്നിവേശിപ്പിക്കുന്ന ഗ്രന്ഥം വായിച്ചാലും വായിച്ചാലും വീണ്ടും വീണ്ടും വായിക്കുവാൻ തോന്നുന്നത്രയും മാധുര്യമേറിയത് ആകുന്നു.
അറിവിന്റെ രാഷ്ട്രതന്ത്രത്തിന്റെ ജീവിതധർമത്തിന്റെ രാമായണചിത്രം ആചാര്യശ്രീ നമ്മിൽ കൊത്തിവെക്കുന്നു.

വളരെ പരിമിതമായ കോപ്പികൾ മാത്രമുള്ള
ഗ്രന്ഥം ഉടൻ കരസ്ഥമാക്കുവാൻ വിളിക്കൂ
8075752481 / 8129196885

നന്ദി
രമ്യ അജിത്ത്
പബ്ലിക് റിലേഷൻസ് ഓഫീസർ
വേദവിദ്യാ പ്രകാശൻ
കോഴിക്കോട്
8075752481/ 8129196885